21
Nov 2023
Sat
21 Nov 2023 Sat

മക്ക: കരാട്ടെ ബുഡോക്കാൻ ഇന്റർനാഷനൽ മക്ക എയിംസ് സ്കൂളിൽ യെല്ലോ ബെൽറ്റ് ടെസ്റ്റ് നടത്തി. വിദ്യാർഥികൾക്കു പുറമേ കുടുംബാം​ഗങ്ങളും സ്കൂൾ പ്രിൻസിപ്പൽ സുമയ്യയും അധ്യാപിക ജാസ്മിനയും ചടങ്ങിൽ സംബന്ധിച്ചു. ടെസ്റ്റിൽ വിജയിച്ച കുട്ടികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും കൈമാറി. കരാട്ടെ ബുഡോക്കാൻ ഇന്റർനാഷനൽ സൗദി ചീഫ് റൻഷി ടി എ ​ഗഫൂർ, യാസർ അറാഫത്ത് എന്നിവർ ടെസ്റ്റ് എക്സാമിനർമാരായിരുന്നു. സെൻസായിമാരായ അഷ്റഫ് തിരൂർ, ഷാഹുൽ ഹമീദ് എന്നിവർ ടെസ്റ്റിന് നേതൃത്വം നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>