02
Sep 2025
Sat
02 Sep 2025 Sat
Karur Vijay rally stampede details came out

നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് തമിഴ്‌നാട്ടിലെ കാരൂരില്‍ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരണം ഉയരുന്നു. കുട്ടികളടക്കം മുപ്പതിലേറെ പേര്‍ മരിച്ചുവെന്നാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാരൂരിലെ വേദിയിലേക്ക് വിജയ് എത്തിയത് നിശ്ചയിച്ചതിലും ആറുമണിക്കൂര്‍ വൈകിയായിരുന്നു. മുപ്പതിനായിരത്തോളെ പേരാണ് ഇവിടെ കാത്തുനിന്നിരുന്നത്. വിജയ് വാഹനത്തിനു മുകളില്‍ തയ്യാറാക്കിയ വേദിയില്‍ നിന്നു ഇവിടേക്ക് എത്താന്‍ ആരാധകര്‍ തിക്കും തിരക്കുമുണ്ടാവുകയും ഇവിടെ നിന്നിരുന്നവര്‍ തളര്‍ന്നുവീഴുകയുമായിരുന്നു. ഇതുകണ്ട വിജയ് ആളുകള്‍ക്കിടയിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞുനല്‍കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വന്‍ജനക്കൂട്ടം മൂലം പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സ് എത്തിക്കുന്നതിനും വലിയ പ്രയാസം നേരിട്ടു.

അപകടത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചിക്കുകയും പരിക്കേറ്റവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ചികില്‍സാസൗകര്യം നല്‍കാന്‍ ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും നിര്‍ദേശം ന്ല്‍കുകയും ചെയ്തിട്ടുണ്ട്.

ALSO READ: വിജയുടെ റാലിയില്‍ തിക്കിലും തിരക്കിലും നിരവധി മരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക