രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച നടന് വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും നിരവധി പേര് മരിച്ചു. തമിഴ്നാട്ടിലെ കാരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ കുട്ടികള്‍ ഉള്‍പ്പെടുന്നു.
|
പത്തോളം പേര് മരിച്ചുവെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റി. വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രിക കഴകം സംഘടിപ്പിച്ച റാലിയിലേക്ക് വന്‍തോതില്‍ ആളുകളെത്തിയിരുന്നു.
അതേസമയം മുഖ്യമന്ത്രി സ്റ്റാലിന് പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കാനും നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വകുപ്പ് മന്ത്രിമാര്‍ക്കും ജില്ലാ കലക്ടര്‍ക്കും നിര്‍ദേശം നല്കി.
ALSO READ: ദുല്‍ഖര്‍ സല്‍മാന്റെ മറ്റൊരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





