ഉപ്പള: കാസര്‍കോഡ് ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു. (Kasaragod youth hacked to death) കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ഉപ്പള മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ ജീവനക്കാരനുമായ നിര്‍മാണ മേസ്ത്രി സുരേഷ് കുമാര്‍ (48) ആണ് കൊല്ലപ്പെട്ടത്.
|
ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള പത്വാടി കാര്‍ഗില്‍ സ്വദേശി സവാദിനെ (23) സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നിര്‍മാണ മേസ്ത്രിയായിരുന്ന സുരേഷ് ഉപ്പളയില്‍ നിര്‍മാണം നടക്കുന്ന ഫ്ളാറ്റിന്റെ കാവല്‍ക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. സുരേഷും സവാദും തമ്മില്‍ ഇതിന് മുമ്പും തര്‍ക്കം നടന്നിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.
ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗളുരു വെന്‍ലോക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി സുരേഷ് ഉപ്പളയില്‍ ജോലി ചെയ്തുവരികയാണ്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





