20
Feb 2025
Sun
20 Feb 2025 Sun
Kayamkulam native man dies in accident in Saudi Arabia

കായംകുളി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. സൗദി പൗരനോടിച്ച കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ സൗദി പൗരനും മരിച്ചു. കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ അലിയാരുകുഞ്ഞ് – ആമിന ദമ്പതികളുടെ മകന്‍ ആഷിഖ് അലി (29) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായിരുന്നു ആഷിഖ് അലി. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ആഷ്നയാണ് ഭാര്യ. കഴിഞ്ഞവര്ഷമായിരുന്നു ഇരുവരുടെയും വിവാഹം. ഡോ. അഹ്ന അലി ഏക സഹോദരി. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ)യുടെ പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോറിന്റെ സഹോദര പുത്രനാണ് മരിച്ച ആഷിഖ് അലി. അല്‍ അഹ്‌സ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാന്‍ ഹനീഫ (നവോദയ), നാസര്‍ മദനി (ഇസ്ലാഹി സെന്റര്‍) എന്നിവര്‍ക്കൊപ്പം കൃപ ചെയര്‍മാന്‍ മുജീബ് കായംകുളവും രംഗത്തുണ്ട്.