14
Oct 2024
Thu
14 Oct 2024 Thu
KC Venugopal Ashok Vankade

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇടപെട്ടു എന്ന ആരോപണവുമായി മാധ്യമ പ്രവര്‍ത്തകന്‍. (KC Venugopal gave opportunity to only female friends in Haryana)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ അശോക് വാങ്കഡെയാണ് വേണുഗോപാലിനെതിരേ ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിനു പകരം തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്ക് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുന്ന തിരക്കിലായിരുന്നു അദ്ദേഹം എന്നാണ് അശോക് വാങ്കഡെ ആരോപിക്കുന്നത്.

കോണ്‍ഗ്രസ് അനുകൂലിയും രാഷ്ട്രീയ നിരീക്ഷകനുമായ അശോക് വാങ്കഡെയുടെ ഈ ആരോപണം ഇതിനകം ബിജെപിയും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വത്തിനായി കാസ്റ്റിങ് കൌച്ച് നടത്തി എന്നാണ് ബിജെപിയുടെ ആരോപണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക