15
Jun 2024
Fri
15 Jun 2024 Fri

സംസ്ഥാനത്തെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് 202425 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്), മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ് ഉള്‍പ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കീം 2024 മുഖേന എഞ്ചിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/ മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലേതെങ്കിലും കോഴ്‌സുകള്‍ക്ക് ഇതിനകം ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് ആവശ്യമുള്ള പക്ഷം ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പ്രസ്തുത അപേക്ഷയില്‍ കൂട്ടിചേര്‍ക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവര്‍ക്ക് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) കോഴ്‌സിനും, NTA നടത്തിയ നീറ്റ് യു.ജി. 2024 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവര്‍ക്ക് മെഡിക്കല്‍ കോഴ്‌സിനും അപേക്ഷിക്കാം. പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും കീം 2024ല്‍ ഇതിനോടകം അപേക്ഷിച്ചവര്‍ക്ക് കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ജൂണ്‍ 19നു വൈകിട്ട് ആറുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സൗകര്യം ഉണ്ടായിരിക്കും.

കരിയറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ അറിയാന്‍ ഈ പേജ് ഫോളോ ചെയ്യുക
https://www.instagram.com/ntlcareer

വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക

.ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

KEAM 2024 Inviting New Applications