|
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (KAS ) തെരഞ്ഞെടുപ്പിനായി പുതിയ വിജ്ഞാപനം മാര്‍ച്ച് ഏഴിന് പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി 2026 ഫെബ്രുവരി 16ന് ആയിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നു പരീക്ഷ നടത്തിപ്പ് ചുമതലയുള്ള പിഎസ്സി അറിയിച്ചു.
പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെഎഎസ് തെരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്ക് തീരുമാനിച്ചിട്ടുള്ളത്.
പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്
കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി നൂറ് മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പര്‍ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂണ്‍ 14ന് ആണ് നടത്തുക.
100 മാര്‍ക്ക് വീതമുള്ള 3 പേപ്പര്‍ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലും നടക്കും.
2026 ജനുവരിയില്‍ അഭിമുഖം പൂര്‍ത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
മലയാളത്തിലും എഴുതാം
പ്രാഥമിക പരീക്ഷയിലും അന്തിമ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതുവാനും അവസരം ഉണ്ടാകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





