12
Dec 2024
Sun
12 Dec 2024 Sun
Kerala expatriate suffocated to death in Saudi after burning fire wood in room

തണുപ്പകറ്റാന്‍ കിടപ്പുമുറിയില്‍ വിറക് കത്തിച്ച മലയാളി സൗദിയില്‍ ശ്വാസംമുട്ടി മരിച്ചു. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയില്‍ പരേതനായ മൊയ്തീന്‍കുട്ടി-ആയിഷ ദമ്പതികളുടെ മകന്‍ അസൈനാര്‍(45)ആണ് മരിച്ചത്. അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് സംഭവം. ഭാര്യയുടെ പ്രസവത്തിനായി അടുത്തമാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തണുപ്പകറ്റാന്‍ കത്തിച്ച വിറകില്‍ നിന്നുള്ള പുക മുറിയില്‍ നിറയുകയും അസൈനാര്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. 16 വര്‍ഷമായി പ്രവാസിയായിരുന്നു. ഷെറീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക