29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
gold price kerala today

Kerala gold price hike കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. പവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 1240 രൂപയാണ് കൂടിയത്. ഗ്രാമിന് 155 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണവില പ്രകാരം 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 14,215 രൂപയാണ്. 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 13,030 രൂപയും, 18 കാരറ്റ് സ്വര്‍ണ്ണത്തിന് 10,661 രൂപയുമാണ് വിപണി നിരക്ക്.

ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന് 169 രൂപയും, 22 കാരറ്റിന് 155 രൂപയും, 18 കാരറ്റിന് 127 രൂപയും വര്‍ദ്ധിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം, പ്രാദേശികമായ ആവശ്യകത എന്നിവ സ്വര്‍ണ്ണവിലയെ നിരന്തരം സ്വാധീനിക്കുന്നുണ്ട്.

ആഗോളവിപണിയിലും സ്വര്‍ണത്തിന് വില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വില 4400 ഡോളറായാണ് ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഫെബ്രുവരിയില്‍ 1.3 ശതമാനം ഉയര്‍ന്ന് 4609 ഡോളറുമായി.

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ വില

24 കാരറ്റ്
ഗ്രാമിന് 169 രൂപ കൂടി 14,215
പവന് 1,352 രൂപ കൂടി 1,13,720

22 കാരറ്റ്
ഗ്രാമിന് 155 രൂപ കൂടി 13,030
പവന് 1,240 രൂപ കൂടി 1,04,240

18 കാരറ്റ്
ഗ്രാമിന് 127 രൂപ കൂടി 10,661
ഗ്രാമിന് 1,016 രൂപ കൂടി 85,288

ആഗോള രാഷ്ട്രീയസാഹചര്യങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഉയരുന്നതിനുള്ള കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യൂബ, വെനിസ്വേലയില്‍ വിപണി കുരുങ്ങുന്നതിനിടെയാണ് ഇറാന്‍ പോലുള്ള രാജ്യങ്ങളെ ആക്രമിക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തുന്നത്. ഈ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയില്‍ സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയില്‍ സ്വര്‍ണ വിലയില്‍ മാറ്റം

ജനുവരി മാസത്തില്‍ കേരളത്തിലെ സ്വര്‍ണ്ണവിലയില്‍ കാര്യമായ മാറ്റങ്ങളാണ് പ്രകടമായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 14,215 രൂപയും (24 കാരറ്റ്), ഏറ്റവും കുറഞ്ഞ നിരക്ക് 13,506 രൂപയുമാണ്. ഇത് വിപണിയിലെ അസ്ഥിരതയെയാണ് സൂചിപ്പിക്കുന്നത്.

സ്വര്‍ണ്ണം വാങ്ങുന്ന കാര്യത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി ദിവസേനയുള്ള വിലനിലവാരം പരിശോധിക്കുക.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement