15
Jun 2024
Sun
15 Jun 2024 Sun

പത്താം ക്ലാസ് ഉണ്ടോ? എങ്കില്‍ കേരള ഹൈക്കോടതിയില്‍ സ്ഥിരം ജോലി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള ഹൈക്കോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി പുതിയ വിജ്ഞാപനം. ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്ക് നിയമനം നടക്കുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 2 ആണ്.

Advt No: 09/2024

ആകെ ഒഴിവുകള്‍ 34.

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 02/01/1998നും 01/01/2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പാസായിരിക്കണം. ഡിഗ്രി യോഗ്യത ഉണ്ടാവാനും പാടില്ല.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി = 500
എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ് = NIL

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി വിജ്ഞാപനം കൃത്യമായി വായിച്ച് മനസിലാക്കുക.

അപേക്ഷിക്കേണ്ട ലിങ്ക് https://hckrecruitment.keralacourts.in/hckrecruitment/Login

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

Kerala High Court Office Attendant Recruitment 2024, Check Vacancy Notice and Apply Online for 34 Posts