24
Nov 2023
Mon
24 Nov 2023 Mon

ജിദ്ദ: ഇരുപത്തിഴേയ് വർഷം പൂർത്തിയാക്കിയ കേരള കലാസാഹിതിയുടെ കളെഴ്സ് ഓഫ് ഇന്ത്യയുടെ മൂന്നാമത്തെ എഡിഷനോട്‌ അനുബന്ധിച്ച്‌ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വിപുലമായ രീതിയിൽ നൃത്ത സംഗീത വിരുന്നൊരുക്കി. ഓസ്കാർ ഹോം അപ്ലയൻസസ് മുഖ്യപ്രായോജകർ ആയ കലാനിശയിൽ പ്രസിഡന്റ് അഷ്‌റഫ്‌ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യൻ കോൺസൽ ( ലേബർ, കൾച്ചർ, പ്രസ് ആൻഡ് ഇൻഫർമേഷൻ ) മുഹമ്മദ്‌ ഹാഷിം പരിപാടി ഉത്ഘാടനം ചെയ്തു. മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിഷ്കാസ്, ഗസ്റ്റ് ഓഫ് ഹോണർ ആയിരുന്നു. സെക്രട്ടറി മാത്യു വർഗീസ് സ്വാഗതം പറഞ്ഞു. കലാസാഹിതി രക്ഷാധികാരി മുസാഫിർ, പ്രോഗ്രാം കൺവീനർ ഷാനവാസ് കൊല്ലം എന്നിവർ പ്രസംഗിച്ചു. പ്രമുഖ സംരംഭകൻ ഷാക്കിർ ഹുസൈൻ ( അറേബ്യൻ ഹോറി സോൺ‌), അബ്ദുൽ നിഷാദ് ( ഗെലാറ്റൊ ), എഴുത്തുകാരി റജിയ വീരാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കോൺസൽ മുഹമ്മദ്‌ ഹാഷിം, താരീഖ് മിഷ്കസ്, മാത്യു വർഗീസ് എന്നിവരാണ് യഥാക്രമം ഇവർക്കുള്ള ആദരവുകൾ നൽകിയത്. റജിയ വീരാന്റെ അഭാവത്തിൽ മകൻ ഹാഷിൻ മെമെന്റോ ഏറ്റു വാങ്ങി.

പ്രസിദ്ധ ഗായകരായ അമൃത സുരേഷ്, ജാസിം ജമാൽ എന്നിവരുടെ സംഗീത വിരുന്നാണ് ചടങ്ങിലെ ഏറ്റവും വലിയ ആകർഷണമായി മാറിയത്. ഇരുവരും സദസ്സിനെ കയ്യിലെടുത്തു. ഓരോ പാട്ടും ഒന്നിനൊന്നു മികച്ചതായിരുന്നു. സദസ്സ് ഒന്നാകെ അവരോടൊപ്പം ആടിപ്പാടി. പുഷ്പ സുരേഷ്, അനിത നായർ, സലീന മുസാഫിർ, ഷാനി ഷാനവാസ്, ധന്യ കിഷോർ, നാദിയ നൗഷാദ്, ഹാല റാസിഖ്, ശ്രീനന്ദ സന്തോഷ്‌ എന്നിവർ ചിട്ടപ്പെടുത്തിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തം ഏറെ വൈവിദ്ധ്യം പകർന്നു. നജീബ് വെഞ്ഞാറമൂട്, ഷദ അഷ്‌റഫ്‌ എന്നിവർ അവതാരകർ ആയിരുന്നു. ട്രഷറർ മുഹമ്മദ്‌ സമീർ നന്ദി പറഞ്ഞു