15
Jun 2024
Mon
15 Jun 2024 Mon

കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതിയുടെ ഭാഗമായി ബ്രിട്ടണിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്റെ DWMS ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇവര്‍ക്ക് നിര്‍ദിഷ്ട യോഗ്യത ഉണ്ടായിരിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂണ്‍ 30

പ്രായപരിധി 25 മുതല്‍ 45 വയസ്സ് വരെയാണ്.

യോഗ്യത: ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിങ്.
ഇവര്‍ക്ക് ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളത് അഭികാമ്യം. കുറഞ്ഞത് 6 മാസമെങ്കിലും നിര്‍ബന്ധം.

ശമ്പളം: 1,75,000 മുതല്‍ 2,80,000 രൂപ വരെ.

ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് വിജയിച്ച് ഭാഷാ പ്രാവീണ്യം നേടിയിരിക്കണം.

ഇവരെ ക്ലയന്റ് ഹോസ്പിറ്റല്‍ ഓണ്‍ലൈനായി അഭിമുഖം നടത്തും. അതില്‍ വിജയിക്കുന്നവര്‍ക്ക് ജോലി നിയമനം ഉറപ്പുവരുത്തികൊണ്ട് ഓഫര്‍ ലെറ്റര്‍ ലഭിക്കും. ശേഷം അടുത്തുള്ള വിഎഫ്എസ് കേന്ദ്രത്തില്‍ വിസ പ്രൊസസിംഗ് നടപടികള്‍ ആരംഭിക്കുകയും ചെയ്യാം.

വിമാന ടിക്കറ്റിനുള്ള പണവും മൂന്നുമാസത്തെ സൗജന്യ താമസവും ഗതാഗത ചെലവും കമ്പനി ഉറപ്പു നല്‍കുന്നു.

താല്‍പ്പര്യമുള്ളവര്‍: https://knowledgemission.kerala.gov.in/ എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

Kerala Knowledge Economy Mission invited for the posts of staff nurses to Britain