14
Jul 2024
Thu
14 Jul 2024 Thu
kerala plus one second supplementary allotment

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്റ് അലോട്ട്‌മെന്റ് ഫലം ഇന്നറിയാം| നാളെയും മറ്റന്നാളും പ്രവേശനം നേടാം (kerala plus one second supplementary allotment)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കേരളത്തില്‍ പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ ഇതിന്റെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് നാളെയും മറ്റന്നാളും (ജൂലൈ 26, 27) ദിവസങ്ങളില്‍ സ്‌കൂളില്‍ എത്തി പ്രവേശനം നേടണം.

തുടര്‍ന്ന് ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. രണ്ടാം സപ്ലമെന്ററി അലോട്ട്‌മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റാണ് സ്‌കൂള്‍ മാറ്റത്തിന് പരിഗണിക്കുക.

നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനം: അറിയാം വിശദാംശങ്ങള്‍ (navodaya school admission for 2025)

മെറിറ്റില്‍ മിച്ചമുള്ള 33,849 സീറ്റിലേക്കായി 12,041 വിദ്യാര്‍ഥികള്‍ ആണ് രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റില്‍ അപേക്ഷിച്ചത്. ആദ്യഘട്ടത്തില്‍ ആവശ്യത്തിന് സീറ്റില്ലെന്ന ശക്തമായ പരാതി ഉയര്‍ന്ന മലപ്പുറം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപേക്ഷക്കാരെക്കാള്‍ കൂടുതല്‍ സീറ്റുകളുണ്ട്. 6,528 അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ 8,604 സീറ്റുകളുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആകെ രണ്ട് അപേക്ഷകര്‍ മാത്രമാണുള്ളത്. അവിടെ 2,767 സീറ്റുകള്‍ ബാക്കിയാണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

പുതുതായി അനുവദിച്ച 120 ബാച്ചുകളിലേക്കുള്ള പ്രവേശനം കൂടിയാണു സപ്ലിമെന്ററി അലോട്ട്‌മെന്റ് സാധ്യമാകുന്നത്. ജില്ലയിലെ 74 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി 120 ബാച്ചുകളാണ് അനുവദിച്ചത്. ഒരു ബാച്ചില്‍ 60 പേര്‍ക്കാണു പ്രവേശനം നല്‍കുന്നത്.
സ്‌കൂളുകളിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ് സൈറ്റില്‍ അറിയാം. www.hscap.kerala.gov.in.

kerala plus one admission second supplementary allotment