02
Dec 2023
Mon
02 Dec 2023 Mon

കുറഞ്ഞ യോഗ്യതയുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലി: കാത്തിരുന്ന LGS വിജ്ഞാപനം വന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറഞ്ഞ യോഗ്യതയുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്ന തസ്തികയാണ് Last Grade Servant (LGS). കേവലം ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി നേടാനുള്ള അവസരമാണിത്. കേരള പി.എസ്.സി ഇപ്പോള്‍ LGS തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. കുറഞ്ഞ യോഗ്യതയില്‍ സ്ഥിര ജോലി നേടാമെന്നതാണ് എല്‍.ജി.എസിന്റെ പ്രത്യേകത. ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തത് കൊണ്ടുതന്നെ മത്സരവും കുറവായിരിക്കും. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.

അവസാന തിയ്യതി: 2024 ജനുവരി 17.

കാറ്റഗറി നമ്പര്‍: 535/2023

ഒഴിവ്: 4000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രായപരിധി: 18 വയസിനും 36 വയസിനും ഇടയില്‍
ഉദ്യോഗാര്‍ഥികള്‍ 02- 01- 1987 നും 01- 01- 2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. (പിന്നോക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും)

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം.
(എന്നാല്‍ ബിരുദം ഉണ്ടായിരിക്കാനും പാടില്ല)

ശമ്പളം: 23,000 രൂപ മുതല്‍ 50,200 രൂപ വരെ.

അപേക്ഷ സമര്‍പ്പിക്കാന്‍: https://thulasi.psc.kerala.gov.in/thulasi/
വിജ്ഞാപനം വായിക്കാന്‍: https://thozhilveedhi.com/wp-content/uploads/2023/12/Kerala-PSCLGS.pdf

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക