25
Sep 2026
Fri
25 Sep 2026 Fri

കേരളത്തിലെ പരിസ്ഥിതി ലോല മേഖലകളുടെ വിസ്തീർണം 9,993.7 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 8,590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്ന് കേന്ദ്രത്തോട് കേരളം.പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. പരിസ്ഥിതി ലോല മേഖലകൾ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം 131ൽ നിന്ന് 98 ആക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 27നാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയത്. ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.

ഇടുക്കി ജില്ലയിൽ മാത്രം 54 വില്ലേജുകളാണ് നിലവിൽ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ്
ഉയരുന്നത്.

കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനുള്ള അവസരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയിരുന്നു. 60 ദിവസത്തെ സമയപരിധിയാണ് ഇതിനായി അനുവദിച്ചത്. ഈ സമയപരിധി ഇന്ന് അവസാനിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക