15
Dec 2024
Wed
15 Dec 2024 Wed
Kerala State Co-Operative Service Examination Board CSEB Recruitment 2024

നിങ്ങളുടെ അടുത്തുള്ള സഹകരണ ബാങ്കുകളില്‍ ജോലി നേടാനുള്ള അവസരം ഒരുക്കി Kerala State Co-Operative Service Examination Board – CSEB Recruitmetn 2024 വിജ്ഞാപനം പുറത്ത്. ജൂനിയര്‍ ക്ലര്‍ക്ക്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, മാനേജര്‍, അസിസ്റ്റന്റ് സെക്രട്ടറി, സെക്ട്ടറി തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തിലെ 14 ജില്ലകളിലേയും സഹകരണ ബാങ്കുകളില്‍ ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം അപേക്ഷിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആകെ ഒഴിവുകള്‍ : 289

ജോലിസ്ഥലം: കേരളത്തിലുടനീളം

അവസാന തീയതി : 2024 ജനുവരി 10

തസ്തികയുടെ പേര് ഒഴിവുകള്‍

തസ്തികയുടെ പേര് ഒഴിവുകൾ
സെക്രട്ടറി 03
അസിസ്റ്റൻ്റ് സെക്രട്ടറി 07
ജൂനിയർ ക്ലർക്ക് 262
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 01
ഡേറ്റാ എൻട്രി ഓപ്പറേറ്റർ 07
ടൈപ്പിസ്റ്റ് 01

 

പ്രായം

18 വയസ്സിനും 40 വയസ്സിനും ഇടയില്‍

പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെ ഇളവ്.
മറ്റ് പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും, വിമുക്തഭടന്‍ മാര്‍ക്കും 3 വര്‍ഷത്തെ ഇളവുണ്ട്.
വികലാംഗര്‍ക്ക് 10 വര്‍ഷത്തെ ഇളവും, വിധവകള്‍ക്ക് 5 വര്‍ഷത്തെ ഇളവും ലഭിക്കും.

യോഗ്യത

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

› ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
› കേരള/ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസ്സായ സര്‍ട്ടിഫിക്കറ്റ്.
› ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്ത ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍

എസ്എസ്എല്‍സി അഥവാ തത്തുല്യ യോഗ്യത, സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) അടിസ്ഥാന യോഗ്യത.

സഹകരണം ഐച്ഛികവിഷയമായി എടുത്ത് ബികോം ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി ആന്‍ഡ് ബി.എം, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്‌ന്റെ ഒഉഇ. അല്ലെങ്കില്‍ ഒഉഇങ) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തീകരിച്ച സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍), അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്.സി ഉള്ളവര്‍ക്കും അപേക്ഷിക്കാം

അസിസ്റ്റന്റ് സെക്രട്ടറി

50% മാര്‍ക്കില്‍ കുറയാതെ ലഭിച്ച ഒരു അംഗീകൃത സര്‍വകലാശാലാ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി ആന്‍ഡ് ബി.എം, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്‌ന്റെ ഒഉഇ. അല്ലെങ്കില്‍ ഒഉഇങ) അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍) വിജയിച്ചിരിക്കണം.

അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ബി എസ് സി/ എം എസ് സി അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികം ആയിട്ടുള്ളതും ആയ എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാത്ത ബികോം ബിരുദം.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc
മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.

സെക്രട്ടറി

HDC & BM ല്‍ ബിരുദം.
അക്കൗണ്ടന്റായി ഏഴ് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം
അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്‌സി (കോഓപ്പറേഷന്‍ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമോ അതിനു മുകളിലോ സഹകരണ ബാങ്കില്‍ ഛഞ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഫിനാന്‍സ് പ്രധാന വിഷയമായി എം.കോം അല്ലെങ്കില്‍ ബാങ്കിംഗ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും സഹകരണ യോഗ്യതയും ഉള്ള ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ അംഗത്വം.  ബി.കോം (സഹകരണം) അക്കൌണ്ടന്റായി ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സഹകരണ ബാങ്കില്‍ അതിനുമുകളിലുള്ള തസ്തികയും.

ടൈപ്പിസ്റ്റ്/ ജൂനിയര്‍ ടൈപ്പിസ്റ്റ്

എസ്എസ്എല്‍സി

KGTE ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍).

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ശമ്പളം

സെക്രട്ടറി 23310 -69250/
അസിസ്റ്റന്റ് സെക്രട്ടറി 15320 – 66470/
ജൂനിയര്‍ ക്ലര്‍ക്ക് 8750 – 51650/
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ 23310 – 68810/
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 16890 – 46830/
ടൈപ്പിസ്റ്റ് 18,300- 46,830/

ഫീസ്
150 രൂപയാണ് അപേക്ഷാ ഫീസ്. തുടര്‍ന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസ് അടക്കണം.
പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 50 രൂപ മതി.

Apply Now https://cseb.kerala.gov.in/

Notification https://keralacseb.kerala.gov.in/?p=5144

Kerala State Co-Operative Service Examination Board CSEB Recruitment 2024