മാന്നാര്‍ സ്വദേശിനി ഒമാനിലെ സോഹാറില്‍ വാഹനമിടിച്ചു മരിച്ചു. കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടില്‍ വലിയകുളങ്ങര സൂരജ് ഭവനില്‍ സുഭാഷിന്റെ ഭാര്യ സുനിതാ റാണി(44)യാണ് മരിച്ചത്. സുനിതയ്‌ക്കൊപ്പമുണ്ടായിരുന്ന ആഷ്‌ലി മറിയം ബാബു പരിക്കുകളോടെ രക്ഷപ്പെട്ടു.
|
സഹം സോഹാര്‍ റോഡില്‍ ഇരുവരും റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. സഹമില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു സുനിത. സൂരജാണ് മകന്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


