സന്ദര്‍ശകവിസയില്‍ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുന്നയൂര്‍ക്കുളം ചെമ്മണ്ണൂര്‍ നെരിയമ്പുള്ളി വീട്ടില്‍ ഏനു-ഖദീജ കാഞ്ഞിരക്കടവത്ത് ദമ്പതികളുടെ മകന് മൊയ്തുട്ടി(66)ആണ് മരിച്ചത്.
|
നേരത്തെ ഒമാനില്‍ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയില്‍ ഒമാനിലെ നിസ്വയില് എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ഉമ്മാച്ചു. മക്കള്‍: നജ്മല്‍, നൂറിയ, നൗഫിയ, നസ്ബ.
നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഐസിഎഫിന്റെയും ആക്സിഡന്റ്സ് ആന്‍ഡ് ഡിമൈസസ് ഒമാന്റെയും നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


