സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിംങ്ങും സംയുക്തമായി ആരംഭിക്കുന്ന ഒരു വര്‍ഷ കെ.ജി.റ്റി.ഇ. പ്രീപ്രസ്സ് ഓപ്പറേഷന്‍ / കെ.ജി.റ്റി.ഇ പ്രസ്സ് വര്‍ക്ക് / കെ.ജി.ടി.ഇ. പോസ്റ്റ്പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് 202425 കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷക്കാം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. തിരുവനന്തപുരം (04712474720, 2467728), എറണാകുളം (04842605322), കോഴിക്കോട് (04952356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതാത് സെന്ററില്‍ നിന്നും നേരിട്ടും 135 രൂപ മണി ഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 24 എന്ന വിലാസത്തില്‍ തപാലിലും / വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സിആപ്റ്റിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് 04712474720, 04712467728 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വെബ്‌സൈറ്റ്: www.captkerala.com. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 24.
|
kgte printing technology courses


