15
Mar 2023
Sat
15 Mar 2023 Sat

ന്യൂഡൽഹി: എല്ലാ കള്ളൻമാരുടെയും പേര് മോദി എന്നാണല്ലോ എന്ന പരാമർശത്തെത്തുടർന്ന് മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ശിക്ഷിക്കപ്പെടുകയും എം.പി സ്ഥാനം അയോഗ്യനാക്കപ്പെടുകയും ചെയ്തിരിക്കെ സമാന ആരോപണം ഉയർത്തിയ ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബുവിന്റെ ട്വീറ്റ് കുത്തിപ്പൊക്കി കോൺഗ്രസ് പ്രവർത്തകർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോദി എന്നതിന്റെ അർത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള ഖുശ്ബുവിന്റെ 2018ലെ ട്വീറ്റാണ് ഇപ്പോൾ എയറിലായിരിക്കുന്നത്. ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് ഖുശ്ബു കോൺഗ്രസിലായിരുന്നു ഈ സമയത്ത് പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ കുത്തിപ്പൊക്കപ്പെട്ടത്.

നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരിൽ കേസെടുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക