15
Jun 2024
Wed
15 Jun 2024 Wed

പ്രതിമാസം 1,000 ഡോളര്‍ സ്‌റ്റൈപന്റോടെ സൗദി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാം; താമസവും വിസയും ഫ്രീ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിമാസം 1000 ഡോളറും സ്‌റ്റൈപന്‍ഡും ഫ്രീ താമസ സൗകര്യവുമടക്കം സൗദിയിലെ പ്രശസ്തമായ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (KUSAT) നിങ്ങളെ വിളിക്കുന്നു. സ്‌റ്റൈപന്‍ഡിനോടൊപ്പം സൗജന്യ താമസവും വിസയ്ക്കും പുറമെ യാത്രാ ആനുകൂല്യങ്ങളും, ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സും, സാമൂഹീക സംസ്‌കാരിക വിനിമയ അവസരങ്ങളും, ആധുനിക പരീക്ഷണ ശാലകള്‍ ഉപയോഗിക്കാനുമുള്ള അവസരങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യതകള്‍

മൂന്ന് വര്‍ഷമോ അതിലുപരിയുള്ള ഡിഗ്രി, അല്ലങ്കില്‍ 14/20 (ECTS B) കരസ്ഥമാക്കിയവര്‍.
ഭാഷാ പ്രാവീണ്യം TOEFL 79 IELTS 6.5 എന്നിവയുമുണ്ടായിരിക്കണം.

കോഴ്‌സ് കാലാവധി

ഗവേഷണ വിഷയത്തിന്റെ സ്വഭാവമനുസരിച്ച് 3 മുതല്‍ 6 വര്‍ഷം വരെ.

ആവശ്യമായ രേഖകള്‍

ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ശുപാര്‍ശ കത്ത്, പാസ്‌പോര്‍ട്ട്, വ്യക്തിഗത സി.വി, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്.

*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*

https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

*വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.*

https://www.instagram.com/ntlcareer

ഈമെയില്‍ മുഖേനയാണ് രജിസ്ട്രര്‍ ചെയ്യേണ്ടത്. അപേക്ഷകള്‍ അംഗീകരിക്കപ്പെട്ടാല്‍ മെയില്‍ വഴി നോട്ടിഫിക്കേഷന്‍ അയച്ചു, അഭിമുഖത്തിനായി ഒരു ഫാക്കല്‍റ്റി അംഗം സൂം വഴി ബന്ധപ്പെടുകയും യൂണിവേഴ്‌സിറ്റി കാര്യങ്ങള്‍ വിശദമായി പരിചയപെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി ട്രാവല്‍ അഡൈ്വവസറുമായി ബന്ധപെടുത്തുകയുമാണ് ചെയ്യുന്നത്.

ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ് മേഖലയിലും ഗവേഷണ മേഖലയിലും പ്രവര്‍ത്തി പരിജ്ഞാനവും ഉന്നത അക്കാദമിക് നിലവാരമുള്ള ഫാക്കല്‍റ്റി അംഗംങ്ങളുടെ നേതൃത്വവും പിന്തുണയും കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പ്രത്യേകതയാണ്. കൂടാതെ ടെക്‌നോളജിയുടെ വിവിധ വിഷയങ്ങളില്‍ ആറ് മാസം വരെ ഇന്റ്‌റേണ്‍ഷിപ്പിനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ഒരുക്കി കൊണ്ടുമാണ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സയന്‍സ്, മാത്‌സ്,എന്‍ജിനീയറിങ്, ടെക്‌നോളജി, വിഷയങ്ങളിലെ രാജ്യാന്തര ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റിയിലേക്ക് വിസിറ്റിങ് സ്റ്റുഡന്‍സ് പ്രോഗ്രാം വഴി അവസരം ലഭിക്കുന്നതാണ്. 16 സ്റ്റം വിഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 100ലധികം പ്രൊജക്റ്റുകള്‍ക്കൊപ്പം സൈബര്‍ സുരക്ഷ, പരിസ്ഥിതി ശാസ്ത്രവും എന്‍ജിനീയറിങും, ഭൂമി ശാസ്ത്രവും എന്‍ജിനീയറിങും, കമ്പ്യൂട്ടര്‍ സയന്‍സ്, അപ്ലൈയിഡ് മാത്തമാറ്റിക്‌സും, കംപ്യൂട്ടേഷണല്‍ സയന്‍സ് എന്നീ വിഷയങ്ങളും പുതുതായി തുടങ്ങി.

കൂടുതല്‍ അറിയാനും അപേക്ഷിക്കാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://vsrp.kaust.edu.sa/internship/search

King Abdullah University Internship 2024 | Fully Funded