19
Jan 2026
Fri
19 Jan 2026 Fri
KLF 2026 discussion

തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികള്‍: ജനാധിപത്യം മറയാകുമ്പോള്‍ എന്ന വിഷയത്തില്‍ കെഎല്‍എഫ് വാക്ക് വേദിയില്‍ നടന്ന ചര്‍ച്ചയില്‍ ജൊനാസ് ലസ്ചര്‍(Jonas Luscher), ജീസസ് റൂയിസ് മാന്റ്റില്ല (Jesus Ruiz Mantilla) ലോല ഷൊനെയ്ന്‍ (Lola Shoneyin) എന്നിവര്‍ സംസാരിച്ചു. ലോകത്ത് ജനാധിപത്യം എങ്ങനെ ദുര്‍ബലമാകുന്നുവെന്നും അധികാരാധിപത്യ ഭരണം എന്തുകൊണ്ട് പല സ്ഥലങ്ങളിലും വീണ്ടും ഉയര്‍ന്ന് വരുന്നുവെന്നും വേദിയില്‍ ചര്‍ച്ച ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോല പടിഞ്ഞാറന്‍ ആഫ്രിക്കയിലെ അവസ്ഥ എങ്ങനെയാണെന്ന് വിശദീകരിച്ചു. ”സാഹേല്‍ മേഖലയിലെ യുവാക്കള്‍ക്ക് ജോലി ഇല്ല, നീതി ലഭിക്കുന്നില്ല, ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയും കുറവാണ്. ഇതുകൊണ്ടാണ് ജനാധിപത്യത്തിനായി വര്‍ഷങ്ങളോളം നടത്തിയ പോരാട്ടങ്ങള്‍ക്കു ശേഷം പോലും സൈനിക ഭരണകൂടങ്ങള്‍ വീണ്ടും അധികാരത്തിലെത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഫ്രാന്‍സ്, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഖനിസമ്പത്തുകള്‍ ഇന്നും അനീതിയായ രീതിയില്‍ ഉപയോഗിക്കുന്ന കോളനിയല്‍ പാരമ്പര്യവും ഇതിന് കാരണമാണ്”- അവര്‍ വ്യക്തമാക്കി.

യൂറോപ്പിലെ അവസ്ഥയെക്കുറിച്ച് ജോനാസും ജീസസും സംസാരിച്ചു. ജര്‍മനിയിലെ വലതുപക്ഷ രാഷ്ട്രീയമാണ് കൂടുതല്‍ അപകടകരമെന്ന് ജോനസ് പറഞ്ഞു. സ്‌പെയിനിലെ അനുഭവത്തെക്കുറിച്ച് ജീസസ് പറയുന്നത്, ഭരണത്തിന്റെ ഭീകരതകള്‍ സ്‌കൂളുകളില്‍ ശരിയായി പഠിപ്പിക്കാത്തതുകൊണ്ട് യുവതലമുറയ്ക്ക് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ജാഗ്രത കുറയുന്നു. കൂടാതെ 1930കളിലെ സാമ്പത്തിക പ്രതിസന്ധികള്‍ ഫാസിസം വളരാന്‍ കാരണമായെന്നുമാണ്.
കൂടാത ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം, ഭയം തുടങ്ങിയ കാരണങ്ങളാണ് ആളുകളെ അധികാരാധിപത്യ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നതെന്ന് പ്രഭാഷകര്‍ പറഞ്ഞു.

ALSO READ: മോദി സര്‍ക്കാരിന്റെ വരവോടെ രാജ്യത്തെ മാധ്യമപ്രവര്‍ത്തനം പ്രതിരോധത്തിലായി: ജോസി ജോസഫ്