23
Jun 2023
Fri
23 Jun 2023 Fri

അൽഅഹ്‌സ: കൊല്ലം പള്ളിമുക്ക് സ്വദേശി സൗദിയിൽ ഷോക്കേറ്റു മരിച്ചു. ഹുഫൂഫ് ശാരി സിത്തീനിൽ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാൽ സലിം ആണ് സൗദിയിലെ അൽ അഹ്സയിൽ ജോലി സ്ഥലത്തു വച്ച് ഷോക്കേറ്റു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് മാസമായി സന്ദർശന വിസയിലെത്തിയ ഭാര്യയും മോളുമടങ്ങുന്ന കുടുംബത്തോടൊപ്പം പെരുന്നാൾ കഴിഞ്ഞ് ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ ആകസ്മികമായ നിര്യാണം.

മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നിയമനടപടികൾ ഐ എസി എഫ് വെൽഫെയർ സമിതിയുടെ അംഗങ്ങളായ അബ്ദുസലാം കോട്ടയം, ഹാഷിം മുസ് ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മൃതദേഹം അൽഅഹസയിൽ തന്നെ മറവുചെയ്യുമെന്ന് കുടുംബങ്ങൾ അറിയിച്ചു.