ജിദ്ദ: ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ പി എസ് ജെ ) മനോഹരമായ പരിപാടികളോടെ വിപുലമായി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു. ജിദ്ദ സീസൺസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മനോജ് മുരളീധരൻ അധ്യക്ഷത വഹിച്ചു.
|
പുതിയ കമ്മിറ്റി നിലവിൽ വന്നതിനുശേഷം സംഘടന നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ചും സംഘടനയുടെ പ്രവർത്തന ലക്ഷ്യത്തെക്കുറിച്ചും സദസിനോട് ചെയർമാൻ ഷാനവാസ് കൊല്ലം വിശദീകരിച്ചു. കൾച്ചറൽ കൺവീനർ ഷാനവാസ് സ്നേഹക്കൂട് വനിതാ വിഭാഗം കൺവീനർ ഷാനി ഷാനവാസിന്റെയും നേതൃത്വത്തിൽ നയന മനോഹരവും തികച്ചും വ്യത്യസ്തവുമായ കലാവിരുന്നുകൾ അരങ്ങേറി
ലേഡീസ് വിങ് ജോയിന്റ് കൺവീനറായ ബിൻസി സജു ക്രിസ്മസ് സന്ദേശം നൽകി , ലേഡീസ് വിങ് അംഗങ്ങളായ ലിനു റോബി, ലിൻസി ബിബിൻ , ഷെറിൻ ഷാബു , മിനി സോണി, ധന്യ കിഷോർ, കൂടാതെ ഹിബ ഷാനവാസ് എന്നിവർ കുട്ടികളുടെ പരിപാടികൾ ചിട്ടപ്പെടുത്തി. റോബി തോമസിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് കരോളിനെ പ്രസിഡന്റ് മനോജ് മുരളീധരന്റെ നേതൃത്വത്തിൽ വരവേൽക്കുകയും തുടർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു വിതരണം ചെയ്‌തു.
എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് കുരിയോട്, വിജാസ് ചിതറ, ഷാബു പോരുവഴി, ബിബിൻ ബാബു, കിഷോർ കുമാർ, ഷാഹിർ ഷാൻ, റെജി കുമാർ, സോണീ ജേക്കബ്, മാഹീൻ പള്ളിമുക്ക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും ട്രഷറർ റോബി തോമസ് നന്ദിയും പറഞ്ഞു.



