08
Oct 2023
Tue
08 Oct 2023 Tue

കനത്ത മഴയില്‍ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കനത്ത മഴയില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തില്‍ ആമിന(42)യാണ് മരിച്ചത്. തിങ്കാളാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു അപകടം.

ശക്തമായ മഴയില്‍ മതില്‍ ഇടിഞ്ഞു വീഴുകയും ആമിന മതിലിനും മണ്ണിനും അടിയിലാവുകയുമായിരുന്നു. അഗ്‌നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ആമിനയെ പുറത്തെടുത്തത്. ഭര്‍ത്താവ്: അബ്ദുല്‍ ഗഫൂര്‍. മക്കള്‍: സൈദലി, ആലിയ, അലീന.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക