27
Feb 2025
Mon
27 Feb 2025 Mon
Konni native woman dies in Oman

പത്തനംതിട്ട കോന്നി സ്വദേശിനി ഒമാനില്‍ മരിച്ചു. മങ്ങാരം അലങ്കാരത്തു വീട്ടില്‍ സജിത ഇസ്മായില്‍ റാവുത്തര്‍ (58) ആണ് മരിച്ചത്. ഏറെക്കാലമായി സുഹാറില്‍ താമസിച്ചു വരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. പരേതരായ മുഹമ്മദ് ഇസ്മായില്‍ റാവുത്തരുടേയും ഫാത്തിമ ബീവിയുടെയും മകള്‍ ആണ്. സഹോദരി റംല. മക്കളില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ആമിറാത്ത് ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് പ്രവാസി വെല്‍ഫെയര്‍ ഒമാന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക