14
Apr 2024
Sun
14 Apr 2024 Sun
Kottarakkara native expatriate dies in Oman in an accident

മസ്‌കത്ത്: കൊട്ടാരക്കര സ്വദേശി മസ്‌കത്തില്‍ കാര്‍ മറിഞ്ഞു മരിച്ചു. ദി പെന്തെക്കൊസ്ത് മിഷന്‍ സൗദി അറേബ്യ ഖഫ്ജി സഭാംഗമായ ഉമ്മന്നൂര്‍ പഴിഞ്ഞം ബഥേല്‍ മന്ദിരം കോശി യേശുദാസ് (ജോയ് സൗദി 55) ആണ് മരിച്ചത്.(Kottarakkara native expatriate dies in Oman in an accident)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ കോശി യേശുദാസിന്റെ ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു. ശനി വൈകീട്ട് സൗദിയില്‍ നിന്ന് ഒമാനിലേക്കു പോകവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. അപകടം വിവരം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്.

ഭാര്യ: വാളകം സ്വദേശി പ്രെയ്‌സി. കെസിയ, കെന്‍സ്, സാറാ എന്നിവര്‍ മക്കളാണ്. കൊട്ടാരക്കര ഉമ്മന്നൂര്‍ പഴിഞ്ഞം സ്വദേശി പരേതനായ എ കെ യേശുദാസിന്റെയും (ഫെയ്ത്ത് സൗണ്ട് ) കുഞ്ഞു മറിയാമ്മയുടെയും മകനാണ് മരിച്ച കോശി യേശുദാസ്.