കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. നിലവിൽ സമസ്തയുടെ ട്രഷററായിരുന്നു കൊയ്യോട് ഉമർ മുസ്‌ലിയാർ. ജനറൽ സെക്രട്ടറിയായിരുന്ന കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
|
കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. വൈസ് പ്രസിഡന്റുമാരായി വി. മൂസക്കോയ മുസ്‌ലിയാർ, എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരെയും സെക്രട്ടറിയായി പനങ്കാങ്ങര ഹൈദർ ഫൈസിയെയും തിരഞ്ഞെടുത്തു. എം.ടി. അബ്ദുല്ല മുസ്‌ലിയാരാണ് പുതിയ ട്രഷറർ.
അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക കൂടിയാലോചനാ സമിതിക്കും രൂപം നൽകി. ജിഫ്രി മുത്തുക്കോയ തങ്ങൾ, കൊയ്യോട് ഉമർ മുസ്‌ലിയാർ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ, എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, പി. ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരി, വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, പി.എം. അബ്ദുസലാം ബാഖവി എന്നിവരാണ് സമിതി അംഗങ്ങൾ.
ALSO READ:കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





