06
May 2026
Wed
06 May 2026 Wed
Pak Navy Helps Stranded Indian Ship In Arabian Sea After SOS Message

അറബിക്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ ചരക്ക് കപ്പലിന് സഹായമെത്തിച്ച് പാക് നാവിക സേന. ഗുരുതര സാങ്കേതിക തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ എം വി ഗൗതം എന്ന ചരക്കു കപ്പലില്‍ നിന്ന് രക്ഷാസന്ദേശം അയയ്ക്കുകയും ഇതു ലഭിച്ച പാക് നാവികസേന ഇവിടേക്ക് എത്തുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കു വന്ന കപ്പലില്‍ ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യക്കാരനുമാണ് ഉണഅടായിരുന്നത്. പാക് നാവിക സേന ഇവര്‍ക്ക് ഭക്ഷണവും മരുന്നും സാങ്കേതിക പിന്തുണയും നല്‍കി. ഇതോടെ കപ്പലും ജീവനക്കാരും സുരക്ഷിതരായി.

ALSO READ: ഇതു പരാജയമാണ് മറ്റൊരു പേരില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം