22
Dec 2022
Sat
22 Dec 2022 Sat

കോഴിക്കോട് ഫറോക്ക് സ്വദേശിയായ വിദ്യാർഥി ഹൈദരാബാദിൽ ബൈക്കിൽ കാറിടിച്ചു മരിച്ചു. ഫറോക്ക് പേട്ടയിൽ പീവീസ് ഹൗസിൽ പി വി സാദിഖിന്റെ മകൻ മുഹമ്മദ് സിദിൻ സമദ്(21) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദിലെ ഗച്ചി ബോളി സ്ട്രീറ്റിൽ വച്ചാണ് അപകടം. ബൈക്കിൽ പോകവെ മുഹമ്മദ് സിദിൻ സമദിനെ കാറിടിക്കുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിക്കുകയുമായിരുന്നു.

ഹൈദരാബാറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലെ വിദ്യാർഥിയായിരുന്നു.