31
Jun 2023
Mon
31 Jun 2023 Mon

സലാല: കോഴിക്കോട് സ്വദേശി ഹ്യദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ മരിച്ചു. നന്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്ദുല്‍ ജമാല്‍(52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ച് മാസം മുമ്പാണ് അബ്ദുല്‍ ജമാല്‍ സലാലയിലെത്തിയത്. മറ്റൊരാളുമായി ചേര്‍ന്ന് അല്‍ മഷൂറിന് സമീപം ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് മരണം. ഭാര്യ: ഷൈമ. മക്കള്‍: ബാദുഷ, ഷബീഹ ഫാത്തിമ. മൃതദേഹം സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക