26
May 2024
Sun
26 May 2024 Sun
KSEB line man electrocuted in Elappara

ഇടുക്കി ഏലപ്പാറ കോഴിക്കാനത്ത് വൈദ്യുതി ലൈനില്‍ വീണ മരം വെട്ടിനീക്കുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. കാഞ്ഞാര്‍ സംഗമംകവല മാളിയേക്കല്‍ കോളനിക്കു സമീപം കോണിക്കല്‍ കെ എ അന്‍സ്(45)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലില്‍ ആണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.