ഏപ്രില്‍ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെടെറ്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂണ്‍ 10 ആയി പുനഃക്രമീകരിച്ചു. ജൂണ്‍ 10 മുതല്‍ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഹാള്‍ടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള പരീക്ഷാര്‍ഥികള്‍ ജൂണ്‍ 15നു മുമ്പായി വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയില്‍ ഫോട്ടോ റീഅപ്‌ലോഡ് ചെയ്യണം. ജൂണ്‍ 15ന് മുമ്പായി ഫോട്ടോ റീഅപ്‌ലോഡ് ചെയ്യാത്തവര്‍ക്ക് ഹാള്‍ടിക്കറ്റ് ലഭിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.
|
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ- യു.പി തലംവരെ/ സ്‌പെഷ്യല്‍ വിഷയങ്ങള്‍ ഹൈസ്‌കൂള്‍ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ ആണ് കെ ടെറ്റ്.
സംശയപരിഹാരത്തിന്
Office of the Commissioner of Government Examinations, Pareeksha Bhavan, Poojapura, Thiruvananthapuram– 695012.
ഫോൺ: 0471– 2546823
KTET Exam Hall Ticket from 10th June


