02
Jul 2026
Wed
02 Jul 2026 Wed
Kumbhamela viral girl approaches Kochi city Police against MP Police move

കൊച്ചി കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യഹരജി മധ്യപ്രദേശ് കോടതി തള്ളി. മഹേശ്വറിലെ പ്രത്യേക പോക്‌സോ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഇരുവരും വിവാഹിതരാവുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ജനനസര്‍ട്ടിഫിക്കറ്റും മറ്റും തിരുത്തിയാണ് കേരളത്തില്‍ വന്ന് വിവാഹം കഴിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പ്രതിയായ ഹര്‍മാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും പോക്‌സോ കോടതി നിരീക്ഷിച്ചു.

ALSO READ: ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു