23
Apr 2025
Sun
23 Apr 2025 Sun
Public athority of manpower kuwait

കുവൈത്ത് സിറ്റി: പ്രവാസികളായ പ്രഫഷനലുകളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ച് കുവൈത്ത്. (Kuwait implements new conditions for renewing work permits for expatriates )  ഇതിനു വേണ്ടി അക്കാദമിക് യോഗ്യത പരിശോധിച്ച് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാന്‍ പവര്‍ (പാം) ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത് സംബന്ധിച്ച ഉത്തരവ് പാം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഉതൈബി പുറപ്പെടുവിച്ചു. ജിസിസി പൗരന്മാര്‍ ഉള്‍പ്പെടെ സ്വദേശികള്‍ അല്ലാത്ത എല്ലാവര്‍ക്കും ഇത് ബാധകമാണ്.

വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നത് സ്‌പെഷല്‍ മേഖലയിലാണെങ്കില്‍ അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടെ സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അക്രഡിറ്റേഷനും ഉണ്ടെങ്കില്‍ മാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ. തൊഴിലുടമകള്‍ അഷാല്‍ പോര്‍ട്ടല്‍ അല്ലെങ്കില്‍ സാഹേല്‍ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്.

അക്കാദമിക് യോഗ്യതയ്ക്ക് മൂന്ന് ഘടകങ്ങളുണ്ട്: ഡോക്ടറേറ്റ്, മാസ്റ്റേഴ്സ്, ബാച്ചിലേഴ്സ് അഥവാ ഡിപ്ലോമ. കൂടാതെ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ള യോഗ്യത കരസ്ഥമാക്കിയിരിക്കണം.

എന്‍ജിനീയറിങ് പ്രഫഷനലുകള്‍ക്ക് സിസ്റ്റം വഴി അംഗീകാരം പരിശോധിച്ച ശേഷമാകും നല്‍കുക. എന്നാല്‍, നിലവിലുള്ള തസ്തിക മാറാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ തടസ്സമുണ്ടാകില്ല.