06
Oct 2023
Thu
06 Oct 2023 Thu

മലപ്പുറം തിരൂരിൽ ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിൾ പാളികൾ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പശ്ചിമബം​ഗാൾ സ്വദേശി ഭാസി ആണ് മരിച്ചത്. വ്യാഴം ഉച്ചയ്ക്ക് 12നാണ് അപകടം. രാജസ്ഥാനിൽ നിന്ന് എത്തിയ കണ്ടെയ്നർ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെയാണ് മാർബിൾ പാളികൾ തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക