30
May 2025
Sun
30 May 2025 Sun
Lalu Prasad Yadav expelled son from party after he reveals love affair

പ്രണയബന്ധം വെളിപ്പെടുത്തിയ മൂത്തമകന്‍ തേജ് പ്രതാപിനെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. നിരുത്തരവാദപരമായ പെരുമാറ്റവും ഔചിത്യമില്ലായ്മയും കുടുംബമൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനവും കണക്കിലെടുത്താണ് തേജ് പ്രതാപിനെതിരേ ലാലു പ്രസാദ് യാദവ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

12 വര്‍ഷമായി അനുഷ്‌ക യാദവുമായി പ്രണയത്തിലാണെന്ന വിവരം കഴിഞ്ഞദിവസമാണ് തേജ് പ്രതാപ് യാദവ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനു പിന്നാലെ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തുവെന്നും തന്നെയും കുടുംബത്തെയും അവമതിക്കാന്‍ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണെന്നും തേജ് പ്രതാപ് ആരോപിച്ചിരുന്നു.

വ്യക്തിജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കൂട്ടായ പോരാട്ടത്തെ ദുര്‍ബലമാക്കുന്നുവെന്നും മൂത്ത പുത്രന്റെ നിരുത്തരവാദപരമായ പെരുമാറ്റം തങ്ങളുടെ കുടുംബമൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്നും ലാലു പ്രസാദ് യാദവ് ചൂണ്ടിക്കാട്ടി. ഇതിനാല്‍ പാര്‍ട്ടിയിലും കുടുംബത്തിലും യാതൊരു വിധ പദവികളും മകനുണ്ടാവുകയില്ലെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. ആറുവര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് മകനെ പുറത്താക്കിയിരിക്കുന്നത്.

ALSO READ: അപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം അത്യാഹിതവിഭാഗത്തില്‍ ഏറ്റുവാങ്ങിയത് നഴ്‌സായ അമ്മ; മകനെ തിരിച്ചറിഞ്ഞതും ബോധരഹിതയായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക