30
May 2025
Fri
30 May 2025 Fri
mother worked as nurse accidently receives son's deadbody in Hospital

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ മുമ്പാകെയെത്തിയ അപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം. 15കാരനായ മകനെ തിരിച്ചറിഞ്ഞ് അമ്മ ബോധരഹിതയായി. തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം രാവിലെ പത്തരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ ഫൗസാന്‍ ആണ് മരിച്ചത്. അക്കിക്കാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിള്‍ തള്ളിക്കൊണ്ടുപോകവേ കുന്നംകുളം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അന്‍സാര്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ അമ്മയായ നഴ്സ് കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ സുലൈഖയ്ക്ക് ഈ സമയം അത്യാഹിത വിഭാഗത്തിലായിരുന്നു ഡ്യൂട്ടി. കുട്ടി മരിച്ചുവെന്ന് പരിശോധനയില്‍ വ്യക്തമായി.

ഈ സമയമാണ് സുലൈഖ മകന്റെ ജീവനറ്റ ശരീരമാണ് തനിക്കുമുമ്പിലുള്ളതെന്ന് തിരിച്ചറിയുന്നത്. ഇതോടെ സുലൈഖ ബോധരഹിതയായി. ഓടിക്കൂടിയവരും അപ്പോഴാണ് മരിച്ചത് നഴ്‌സിന്റെ മകനാണെന്ന് തിരിച്ചറിയുന്നത്. കുട്ടിയുടെ അച്ഛന്‍ മെഹബൂബ് ഇതേ ആശുപത്രിയില്‍ അക്കൗണ്ടന്റാണ്. എന്നാല്‍ സംഭവസമയത്ത് അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നില്ല.