15
Dec 2024
Fri
15 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024-25 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്) എന്നീ കോഴ്‌സുകളിൽ പ്രവേശനത്തിനായി അപേക്ഷിച്ചവർക്കായി പുതിയ അറിയിപ്പ്.

അപേക്ഷകൾ സമർപ്പിക്കുകയും, എൻ.ടി.എ നടത്തിയ നീറ്റ് (യു.ജി)-2024 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു.ജി)-2024 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് ഡിസംബർ 15ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്.

2024-25 അധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് ഒടുക്കുവാനുണ്ടെങ്കിൽ അവ ഒടുക്കുന്നതിനും അവസരം നൽകുന്നു. വിദ്യാർത്ഥികൾക്ക് ഡിസംബർ 15ന് രാത്രി 11.59 വരെ www.cee.kerala.gov.in മുഖേന മേൽ സൂചിപ്പിച്ച അപാകതകൾ പരിഹരിക്കാം.

 

*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471-252530.

 

പി.ജി. ആയുർവേദ കോഴ്‌സ് സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ്: ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം

2024- ലെ പി.ജി. ആയുർവേദ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2024 ലെ പി. ജി. ആയുർവേദഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 17ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in

Latest information on Ayurveda, Homeopathy, Siddha, Unani application