13
Feb 2023
Tue
13 Feb 2023 Tue

തിരുവനന്തപുരം കേരള ബുക്‌സ് & പബ്‌ളിഷേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥാ പുരസ്‌കാരം ചെമ്പരത്തി കഥാ സമാഹാരത്തിന്റെ രചയിതാവ് ലതാലക്ഷ്മി സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. എ ജി ഒലീനയില്‍ നിന്ന് സ്വീകരിച്ചു. പുകസ സംസ്ഥാന സെക്രട്ടറി എ ഗോകുലേന്ദ്രന്‍, പ്രഫ. വി എന്‍ മുരളി, ജഡ്ജിങ്് കമ്മിറ്റി ചെയര്‍മാന്‍ ഫാദര്‍, ഡോ മാത്യൂസ് വാഴക്കുന്നം പുകസ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി അശോകന്‍ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15001 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകല്‍പ്പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. തിരുവനന്തപുരം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനിലായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ്.