14
Jul 2026
Mon
14 Jul 2026 Mon
Lathi Charge against CJP protesters at Jantar Mantar

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ജന്തല്‍ മന്ദറില്‍ കൊക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തി പോലീസ്. ലാത്തിയടിയിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. സിജെപിയുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രതിഷേധക്കാര്‍ പുതിയ സമരപ്പന്തല്‍ ഇവിടെ കെട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിജെപിയുടെ നേതൃത്വത്തില്‍ രാവിലെ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയായിരുന്നു ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. നാലുതവണയാണ് പോലീസുകാര്‍ സമരക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയത്. ക്വിക്ക് റസ്പോണ്‍സ് ടീമുകള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പോലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിരുന്നു.

ഡപ്യൂട്ടി കമ്മിഷണര്‍, അഡീഷനല്‍ ഡിസിപി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സാഹചര്യം നേരിട്ടു നിരീക്ഷിച്ചു.
പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനു മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് ന്യൂഡല്‍ഹി ഡിസിപി സച്ചിന്‍ ശര്‍മ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹിയില്‍ സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

ALSO READ: സിപ് ലൈന്‍ സവാരിക്കിടെ 40 അടി ഉയരത്തില്‍ നിന്ന് വീണ് സഞ്ചാരിക്ക് ഗുരുതര പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക