തൃശൂരിൽ എൽഡിഎഫ് കൗൺസിലർ എൻഡിഎയുടെ സ്ഥാനാർഥിയായി മൽസരിക്കും. നിലവിലെ സ്റ്റാൻഡിങ് കമ്മറ്റി അംഗവവും ജനതാദൾ (എസ്) അംഗവുമായ ഷീബ ബാബു ആണ് കളംമാറ്റി ചവിട്ടിയത്. കൃഷ്ണാപുരത്തു നിന്നാണ് ഷീബ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുക.
|
ജനതാദൾ എസ് ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമെന്ന് ഷീബാ ബാബു പറഞ്ഞു. മൂന്നുതവണയും തിരഞ്ഞെടുത്ത ജനങ്ങൾക്ക് ആവശ്യമായ വികസനം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. വികസനത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള ഗ്രൗണ്ട് തടയപ്പെട്ടു. ഫണ്ടുകൾ അനുവദിക്കുന്നതിന് വലിയ തടസ്സമാണ് ഉണ്ടായത്.
എല്ലായിടങ്ങളിലും പരാതിപ്പെട്ടു, ഫലം ഉണ്ടായില്ല.
ഒന്നര വർഷമായി മുന്നണി കാര്യങ്ങൾ അറിയിക്കാറില്ല. സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ എൻഡിഎ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഭാവിയിൽ ബിജെപിയുടെ അംഗത്വമെടുക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഷീബ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





