20
Jun 2025
Tue
20 Jun 2025 Tue
losangels protest

ലോസ് ആഞ്ജലസ്: ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തിനെതിരേ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലസില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേം കത്തിപ്പടരുന്നു. (Los angeles immigration protest-trump response)  നാല് ദിവസം പോലീസ് കിണഞ്ഞു ശ്രമിച്ചിട്ടും ജനരോഷം ശമിപ്പിക്കാനായില്ല. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ട്രംപ് യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ യുഎസ് സൈന്യത്തിന്റെ ഭാഗമായ മറീനുകളെ ഫെഡറല്‍ സര്‍ക്കാര്‍ കാലിഫോര്‍ണിയയിലേക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച 700 പേര്‍ വരുന്ന യുഎസ് മറീന്‍ സംഘത്തെ സംഘര്‍ഷം നടക്കുന്ന ലോസ് ആഞ്ജലസിലേക്ക് അയച്ചുവെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ വിന്യസിച്ചിരിക്കുന്ന നാഷണല്‍ ഗാര്‍ഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് മറീനുകളുടെ വരവ്. സംഘര്‍ഷം തുടര്‍ന്നാല്‍ ഇവരുടെ എണ്ണം 2000 ആയി ഉയര്‍ത്തുമെന്ന് പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നല്‍ പറഞ്ഞു.

ALSO READ: കെഎസ്ആര്‍ടിസി ബസ് ലൈവായി ട്രാക്ക് ചെയ്യാം; നിങ്ങളുടെ തൊട്ടടുത്ത സ്‌റ്റോപ്പില്‍ ബസ്സുകള്‍ എത്തുന്ന സമയമറിയാം

നിലവില്‍ ലോസ് ആഞ്ജലസില്‍ 2000 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, ക്രമസമാധാന പാലനത്തിനായി സൈന്യത്തെ വിന്യസിക്കണമെങ്കില്‍ ഇന്‍സറക്ഷന്‍ ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവരണം. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ ആക്ട് പ്രാബല്യത്തിലാക്കിയാല്‍ സൈന്യത്തിന് നേരിട്ട് ക്രമസമാധാന പാലനം ഏറ്റെടുക്കാനാകും. എന്നാല്‍, അത്തരം കടുത്ത നടപടികള്‍ക്ക് തല്‍ക്കാലം ആലോചനയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, കാലഫോര്‍ണിയയിലെ ഡെമോക്രാറ്റിക് സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കാന്‍ ട്രംപ് ഉത്തരവിട്ടത്. അതുപ്രകാരം, ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാവല്‍ ഞായറാഴ്ച വൈകീട്ടോടെ നാഷണല്‍ ഗാര്‍ഡ് ഏറ്റെടുത്തിരുന്നു.

പ്രക്ഷോഭങ്ങളിലേറെയും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലാണ്. കാലിഫോര്‍ണിയന്‍ നാഷണല്‍ ഗാര്‍ഡിലെ മുന്നൂറോളംപേരെ സംഘര്‍ഷബാധിത പ്രദേശത്ത് വിന്യസിച്ചെന്ന് യുഎസ് നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു.