15
Jun 2025
Tue
15 Jun 2025 Tue
KSRTC Bus

നിങ്ങള്‍ക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസ് എവിടെയെത്തി എന്നറിയണോ? (Track KSRTC bus-chalo app) അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്റ്റോപ്പില്‍ ബസ് എപ്പോള്‍ വരുമെന്ന് അറിയണോ? അതിനായി പുതിയൊരു ആപ്പ് റെഡിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ‘Chalo – Live Bus Tracking App’ എന്ന് തിരഞ്ഞ് ചലോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ശേഷം ഭാഷ തിരഞ്ഞെടുത്ത്, മൊബൈല് നമ്പര്‍ നല്‍കി ഒടിപി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ബസുകള്‍ എവിടെയാണെന്ന് മനസ്സിലാക്കാന്‍ ലൊക്കേഷന്‍ ആവശ്യമായതിനാല്‍ ആപ്പിന് ലൊക്കേഷന്‍ ആക്‌സസ് ചെയ്യാനുള്ള അനുവാദം നല്‍കണം.

ബസ് ട്രാക്ക് ചെയ്യാനായി ഹോം പേജിലെ Find and track your bus എന്ന option ക്ലിക്ക് ചെയ്യാം. അടുത്തതായി ട്രാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കണം. ഡിഫോള്‍ട്ട് ആയി കറന്റ് ലൊക്കേഷന് വരും. അത് ആവശ്യമെങ്കില്‍ മാറ്റം വരുത്തി യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്താം.

ALSO READ: കപ്പലിലെ തീ ഇപ്പോഴും അണക്കാനായില്ല; ചരക്കുകളില്‍ ലിഥിയം ബാറ്ററിയും വെടിമരുന്നും; പരിക്കേറ്റവരെ മംഗലാപുരത്തേക്ക് മാറ്റി

തൊട്ടടുത്ത ലൈനില്‍ എവിടേക്കാണ് യാത്ര പോകേണ്ടത് എന്നും നല്‍കാം. തീയ്യതിയും സമയവും ആവശ്യമെങ്കില്‍ മാറ്റി പ്രൊസീഡ് എന്ന ഓപ്ഷന്‍ അമര്‍ത്തുക. ഇതോടെ യാത്ര ചെയ്യാനാവുന്ന വിവിധ ബസ് സര്‍വ്വീസുകളുടെ വിവരങ്ങള്‍ ദൃശ്യമാകും.

എങ്ങനെ ഓരോ ബസ് സ്റ്റോപ്പിലേക്കും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും. നമ്മള്‍ നില്‍ക്കുന്ന സ്റ്റോപ്പില്‍ ബസ് എപ്പോള്‍ എത്തുമെന്നും ബസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും.

ലിസ്റ്റില്‍ ഉള്ള സര്‍വ്വീസുകള്‍ ഓരോന്നിലും അമര്‍ത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇതില്‍ വ്യൂ റൂട്ട് എന്ന ഓപ്ഷന്‍ നല്‍കിയാല്‍ ബസ് ട്രാക്ക് ചെയ്യുവാനും ബസ് നിലവില്‍ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണാം. ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടില്‍ ഉള്ള മറ്റു ബസ്സുകള്‍ ഏതെല്ലാമാണെന്ന് കാണാനാവും.

BUSES AROUND YOU എന്ന പേരില്‍ ഒരു മാപ്പും ആപ്പിന്റെ ഹോ പേജിലുണ്ട്. ഇതില് സൂം ചെയ്താല്‍ നിങ്ങളുടെ ചുറ്റുമുള്ള ബസുകള്‍ എവിടെയാണെന്ന് തത്സമയം കാണാന്‍ കഴിയും. ഓരോ ബസും സഞ്ചരിക്കുന്നത് മാപ്പില്‍ കാണാം. ഇതില്‍ ഏതെങ്കിലും ഒരു ബസ് ടാപ്പ് ചെയ്താല്‍ അതിന്റെ റൂട്ടും അടുത്ത സ്റ്റോപ്പുകളിലേക്ക് ഏകദേശx എത്തിച്ചേരുന്ന സമയവും കാണാനാകും.

ഇതില്‍ വൃത്താകൃതിയിലുള്ള അടയാളം ബസ് സ്റ്റോപ്പിനെ സൂചിപ്പിക്കുന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ആ സ്റ്റോപ്പില്‍ എത്താന്‍ സാധ്യതയുള്ള ബസുകളുടെ തത്സമയ വിവരങ്ങളും കാണാം. ചലോ ആപ്പിന്റെ പ്രധാന പേജില്‍ത്തന്നെ nearest bus stops – See all stops എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന മാപ്പില്‍ സും ചെയ്ത് പ്രദേശത്തുള്ള സ്റ്റോപ്പുകള്‍ മനസ്സിലാക്കാനും റോഡിന്റെ ഇരുവശമുള്ള സ്റ്റോപ്പ് ഐക്കണുകളില്‍ ടാപ്പ് ചെയ്തു അതുവഴി കടന്നു വരുന്ന എല്ലാ ബസ് സര്‍വ്വീസുകളുടെയും വിവരങ്ങള്‍ മനസ്സിലാക്കാനും കഴിയും.

ചലോ ആപ്പിന്റെ സേവനങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാ ഗ്രാമീണ മേഖലകളിലും എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും തത്സമയ ട്രാക്കിംഗ് ലഭ്യമല്ലായിരിക്കാം. പ്രാരംഭഘട്ടം ആയതിനാല്‍ പോരായ്മകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. എങ്കിലും മിക്ക റൂട്ടുകളിലും ആപ്പിന്റെ സേവനം ലഭ്യമാണ്.