30
Jun 2025
Wed
30 Jun 2025 Wed
lover kills girl friend in Goa after brought her to get married

വിവാഹിതരാവാന്‍ ഗോവയിലെത്തിയ ശേഷം കാമുകിയെ കൊന്ന് വനത്തില്‍ തള്ളിയ ശേഷം കാമുകന്‍ രക്ഷപെട്ടു. നോര്‍ത്ത് ബംഗളുരു സ്വദേശിയായ രോഷ്‌നി മോസസ്(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷ്‌നിയുടെ കാമുകനും നോര്‍ത്ത് ബംഗളുരു സ്വദേശിയുമായ സഞ്ജയ് കെവിനെ പോലീസ് അറസ്റ്റ് ചെയ്തു.(lover kills girl friend in Goa after brought her to get married)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും സഞ്ജയ് കാമുകിയെ കൊന്ന് പ്രതാപ് നഗറിലെ കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് കൊലപാതകവിവരം പുറത്തറിയുന്നത്. യുവതിയുടെ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് 24 മണിക്കൂറിനുള്ളില്‍ ബംഗളുരുവില്‍ നിന്ന് സഞ്ജയിനെ പിടികൂടുകയായിരുന്നു.

ALSO READ: ലോട്ടറിയടിച്ച 30 കോടി രൂപ നിക്ഷേപിച്ചത് കാമുകിയുടെ അക്കൗണ്ടില്‍; പിന്നാലെ യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി