11
Feb 2025
Fri
11 Feb 2025 Fri
oman rain

മസ്‌കത്ത്: വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഒമാനില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. (Low pressure in Oman; Chance of rain from today)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസന്ദം ഗവര്‍ണറേറ്റ്, ഒമാന്‍ തീരദേശ മേഖലകള്‍, അല്‍ ഹജര്‍ പര്‍വതനിരകളുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗിക മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ ദിവസങ്ങളില്‍ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. താപനിലയില്‍ കുറവുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.