29
Mar 2023
Mon
29 Mar 2023 Mon

യുഎഇയുടെ 1 ബില്യന്‍ ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് 22.38 കോടി രൂപ സംഭാവന വാഗ്ദാനം ചെയ്ത് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. പദ്ധതിയുടെ അഞ്ചുവര്‍ഷ കാലയളവിലേക്കായാണ് യൂസുഫലി 10 ദശലക്ഷം ദിര്‍ഹം സംഭാവന വാഗ്ദാനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റമദാന്‍ മാസം ആഗോളതലത്തില്‍ അര്‍ഹരിലേക്ക് ഭക്ഷണപ്പൊതി എത്തിക്കുന്ന ഈ വര്‍ഷത്തെ യുഎഇ പദ്ധതി വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് പ്രഖ്യാപിച്ചത്.

ജീവകാരുണ്യമേഖലയില്‍ യുഎഇ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരുകയാണ് പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതിലൂടെ താന്‍ ഉദ്ദേശിച്ചതെന്ന് യൂസുഫലി പറഞ്ഞു. 10 ദശലക്ഷം ഭക്ഷണപ്പൊതികളാണ് മുമ്പ് വിതരണം ചെയ്തിരുന്നതെങ്കിലും 2022 മുതല്‍ ഇത് 1 ബില്യന്‍ ഭക്ഷണപ്പൊതികളായി വര്‍ധിപ്പിക്കുകയായിരുന്നു.