16
Jun 2025
Fri
16 Jun 2025 Fri

കൊച്ചി: നാല് വർഷം കൊണ്ട് കേരളത്തിലും, തമിഴ്നാട്ടിലുമായി 51 ശാഖകൾ പൂർത്തീകരിച്ച് ലുലു ഫിൻസെർവ്. ഇതോടെ തെക്കേ ഇന്ത്യയിൽ കൂടുതൽ വ്യാപാര ശൃംഖല തുറക്കുവാൻ കമ്പനി തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ്, ലുലു ഫിൻസെർവ് എം.ഡി സുരേന്ദ്രൻ അമിറ്റത്തൊടി, മറ്റ് സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തമിഴ്നാട് മേഖലയിൽ 9 ശാഖകൾ തുറന്ന് കൊണ്ടാണ് ലുലു ഫിൻസെർവ് ഈ നേട്ടം കൈരിച്ചത്.

 

തമിഴ്നാട്ടിലെ ദിണ്ടിഗൽ, തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ് , തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലായാണ് പുതിയ ശാഖകൾ തുറന്നത്. 2021 നവംബർ ഒന്നിനാണ് ഇന്ത്യയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിൽ ലുലു ഫിൻസെർവ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ കേരളത്തിൽ 20ഉം തമിഴ്നാട്ടിൽ 31ഉം ശാഖകൾ പൂർത്തീകരിച്ചു.

Lulu Finserv has completed 51 branches in Kerala and Tamil Nadu in four years.