30
Oct 2024
Mon
30 Oct 2024 Mon
Lulu IPO in Adubhabi Stock Exchange fully subscribed within one hour

ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയിലിന്റെ ഐപിഒ(പ്രാരംഭ ഓഹരി വില്‍പന)ആരംഭിച്ച് ഒരുമണിക്കൂറിനുള്ള മുഴുവന്‍ ഓഹരികളും വിറ്റുതീര്‍ന്നു. അബൂദബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ലുലു ഓഹരികളുടെ ഇഷ്യൂവില 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയായിരുന്നു. ഐപിഒയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിക്കാനുദ്ദേശിക്കുന്നത് 11,424 കോടി രൂപ മുതല്‍ 12,012 കോടി രൂപവരെയാണ്. മൂന്നു ഘട്ടങ്ങളിലായാണ് 25 ശതമാനം ഓഹരികള്‍ ലുലു വില്‍ക്കുന്നത്. ഇതില്‍ ആദ്യത്തെ ഘട്ടമായിരുന്നു ഇന്നത്തേത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡാണ് ലുലു സ്വന്തമാക്കിയത്. യുഎഇയിലെ ഏറ്റവും വലിയ റീറ്റെയിലര്‍ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോര്‍ഡുകളും ഇതിലൂടെ ലുലുവിന് ലഭിക്കും.

ആഗസ്ത് മാസത്തില്‍ എന്‍എംഡിസി നടത്തിയ 87.7 കോടി ഡോളറിന്റെ ഐപിഒ ആണ് നിലവില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ്. നവംബര്‍ 5 വരെ നീളുന്ന മൂന്നുഘട്ട ഐപിഒയിലൂടെ 25% ഓഹരികളാണ് (258.2 കോടി ഓഹരികള്‍) ലുലു വിറ്റഴിക്കുന്നത്. ഇതില്‍ 89% ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കുള്ളതാണ് (ക്യുഐബി). 10% ഓഹരികള്‍ ചെറുകിട (റീറ്റെയ്ല്‍) നിക്ഷേപകര്‍ക്കായും ഒരു ശതമാനം ഓഹരികള്‍ യോഗ്യരായ ലുലു ജീവനക്കാര്‍ക്കായുമാണ് നീക്കിവച്ചിട്ടുള്ളത്.

READ ALSO: ലുലു ഗ്രൂപ്പ് 25 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക